Trending

ഷാഫിയുടെ വീട്ടിൽ ഫോറൻസിക് പരിശോധന, കാറു കണ്ടെത്താനായി കേരളത്തിൽ ആകമാനം തിരച്ചിൽ





താമരശ്ശേരി: ആയുധധാരികളായ അജ്ഞാതസംഘം തട്ടികൊണ്ട് പോയ പരപ്പൻ പൊയിൽ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.

സമീപത്തെ കമ്പിവേലിയിൽ നിന്നും കാറു തട്ടിയതിനെ തുടർന്ന് പെയ്ൻ്റിൻ്റെ അംശം കണ്ടെത്തി.

കാക്കൂർ സി ഐ സനൽരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമീപങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.

അതേ സമയം കാറിൻ്റെ നമ്പർ 7001 ആണ് എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കേരളത്തിലുടനീളമുള്ള 7001 നമ്പർ വെള്ള കാറുകളുടെ പരിശോധന ആരംഭിച്ചു.നിരവധി കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്ത പരിശോധിച്ചു വരികയാണ്.വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റിസോട്ടുകളും, ലോഡജുകളും കേന്ദ്രീകരിച്ചും പരിശോധന നടന്നു വരുന്നുണ്ട്.

Post a Comment

Previous Post Next Post