കാറിൽ എത്തിയ നാലംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആളും, സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഷാഫിയെ അന്വേഷിച്ച് വീട്ടിൽ എത്തിയ ആളും ഒന്നു തന്നെയാണെന്നാണ് നിഗമനം.
കാറിൽ എത്തിയ മുഖം മറക്കാതെയും, ഷർട്ട് ഇടാതെയും പുറത്തിറങ്ങിയ ഒരാളെ ഷാഫിയുടെ ഭാര്യ കണ്ടിരുന്നു, ഇതേ രൂപസാദൃശ്യമുള്ളയാൾ സംഭവത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിൽ എത്തി ഷാഫിയുടെ ബന്ധുവായ റഷീദിനോട് സംസാരിച്ചിരുന്നു. ഷാഫിയുടെ വീടല്ലേ എന്ന് ചോദിച്ചായിരുന്നു എത്തിയത്. തൽസമയം ഷാഫി വീട്ടിൽ ഇല്ലായിരുന്നു.
ഷാഫിയുടെ ഭാര്യ സനിയയും, ബന്ധു റഷീദും നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.
