Trending

താമരശ്ശേരിക്ക് സമീപം ചുടലമുക്കിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്






താമരശ്ശേരി മുക്കം റോഡിൽ താമരശ്ശേരിക്ക് സമീപം ചുടലമുക്കിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി കാർ യാത്രക്കാരനായ ഒരാൾക്ക് പരുക്കേറ്റു.പുൽപ്പള്ളി കാപ്പി സൈറ്റ് സ്വദേശി മോനിച്ചനാണ് പരുക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് പോയി തിരികെ വരികയായിരുന്ന പുൽപ്പള്ളി സ്വദേശികളായ സ്ത്രീകൾ അടക്കമുള്ള അഞ്ചംഗ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്.പുലർച്ചെ 4 മണിക്കായിരുന്നു അപകടം. കടയുടെ മുൻഭാഗവും തകർന്നു.

Post a Comment

Previous Post Next Post