Trending

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി





കൊച്ചി : പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്മൻറ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസിൽ ഈ ഡി അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിൻറെ ഡിവിഷൻ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കള്ളപ്പണ ഇടപാടിൽ അന്വേഷണം വേണം എന്ന ഈഡിയുടെ വാദം കോടതി അംഗീകരിച്ചു.പത്തു കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിൻറെ അക്കൗണ്ടിലൂടെ വെളുപ്പിച്ചു എന്നാണ് ഇബ്രാഹീം കുഞ്ഞിനെതിരായുള്ള ആരോപണം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. സിംഗിൽ ബഞ്ചാണ് അന്ന് ഈഡി അന്വേഷണത്തിന് ഉത്തരവിട്ടത്. ആ ഉത്തരവ് പിന്നീട് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്.ഇബ്രാഹീം കുഞ്ഞിനെതിരെ സ്വമേധയാ കേസെടുത്ത് ഈഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post