Trending

തട്ടികൊണ്ടു പോകൽ; തിരിച്ചെത്തിയ ഷാഫിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി




താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും 11 ദിവസം മുമ്പ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ തിരിച്ചെത്തിയതിനെ തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയച്ചു.

ഇന്നു പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ  അവരുടെ സങ്കേതത്തിൽ നിന്നും ബസ് കയറ്റി വിട്ടത്.പിന്നീട് മൈസൂരിൽ എത്തിയിയ ഷാഫിയെ ബന്ധുക്കൾ കാറുമായി എത്തി കൊണ്ടുവരികയായിരുന്നു. ഉച്ചയോടെ താമരശ്ശേരിയിൽ എത്തിച്ച ശേഷം പോലീസിനെ അറിയിച്ചു.തുടർന്ന് വടകര എസ് പി ഓഫീസിൽ വെച്ച് മൊഴി രേഖപ്പെടുത്തുകയും, കൊയിലാണ്ടി ആശുപത്രിയിൽ വെച്ച് വൈദ്യ പരിശോധന നടത്തുകയും ചെതു. രാത്രി 10.30 ഓടെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കി. തുടർന്ന് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

 

Post a Comment

Previous Post Next Post