താമരശ്ശേരി: ജനകീയ വിഷയങ്ങളിൽ അതീവ ശ്രദ്ധയും താല്പര്യവും കാണിച്ച ജനപ്രതിനിധിയായിരുന്നു ഹാജറ കൊല്ലരുകണ്ടിയെന്നും വികസന കാര്യങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ നീതിയുക്തമായി പ്രവർത്തിക്കാൻ അവർക്ക് സാധിച്ചിരുന്നുവെന്നും ഡോ. എം.കെ മുനീർ എം.എൽ.എ പറഞ്ഞു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഹാജറ കൊല്ലരുകണ്ടിയുടെ ആകസ്മിക നിര്യാണത്തിൽ താമരശ്ശേരി പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന കാര്യങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ ധൈര്യവും അസാമാന്യ വൈഭവവും കാണിച്ച പൊതു പ്രവർത്തകയായിരുന്നു ഹാജറ. സാമൂഹ്യ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും ഏറെ താല്പര്യത്തോടെ ഏറ്റെടുക്കാൻ ജീവിതത്തിലുടനീളം അവർക്ക് സാധിച്ചു. വ്യത്യസ്തമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ അവർക്ക് ദീർഘവീക്ഷണവും കാഴ്ചപ്പാടുമുണ്ടായിരുന്നു. പൊതുപ്രവർത്തകർക്കിടയിലും വനിതകൾക്കിടയിലും വിശാലമാല സൗഹൃദം സൃഷ്ടിക്കാനും അത് കാത്തുസൂക്ഷിക്കാനും അവർക്ക് സാധിച്ചിരുന്നുവെന്നും ഹാജറയുടെ വിയോഗം നാടിന്റെ സാമൂഹ്യ മേഖലക്ക് ഉണ്ടാക്കിയിട്ടുള്ളത് കനത്ത നഷ്ടമാണെന്നും അനുശോചനയോഗം അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എ. അരവിന്ദൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എം.കെ സൗദാ ബീവി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി.എം ഷറഫുന്നിസ ടീച്ചർ, ടി.കെ അരവിന്ദാക്ഷൻ മാസ്റ്റർ, എ.പി മജീദ് മാസ്റ്റർ, സൈനുൽ ആബിദീൻ തങ്ങൾ, നവാസ് ഈർപ്പോണ, ഗിരീഷ് തേവള്ളി, സോമൻ പിലാത്തോട്ടം, പി.എസ് മുഹമ്മദലി, പി.പി ഹാഫിസ് റഹ്മാൻ, ജോൺസൺ ചക്കാട്ടിൽ, പി.സി അസീസ്, അമീർ മുഹമ്മദ് ഷാജി, റെജി ജോസഫ്, കെ. സരസ്വതി, അഡ്വക്കേറ്റ് ജോസഫ് മാത്യു, പി.ടി ബാപ്പു, ടി.ആർ ഓമനക്കുട്ടൻ, സുമാ രാജേഷ്, ആർ.കെ മൊയ്തീൻ കോയ, എം. സുൽഫിക്കർ, പി.പി ഗഫൂർ, എൻ.പി മുഹമ്മദലി മാസ്റ്റർ, സുബൈർ വെഴുപ്പൂർ, എം.ടി അയൂബ് ഖാൻ, കെ.കെ മഞ്ജിത, ബി.എം ആർഷ്യ, വി.കെ മുഹമ്മദ് കുട്ടി മോൻ തുടങ്ങിയവർ സംസാരിച്ചു.
ഹാജറ കൊല്ലരുകണ്ടി വനിതാ പൊതുപ്രവർത്തകർക്ക് മികച്ച മാതൃക: വനിതാ ലീഗ്
താമരശ്ശേരി: കഴിഞ്ഞ ദിവസം അന്തരിച്ച താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഹാജറ കൊല്ലരുകണ്ടി വനിതാ പൊതു പ്രവർത്തകർക്ക് മികച്ച മാതൃകയാണെന്നും ജനസേവനം മുഖമുദ്രയാക്കിയ ജനപ്രതിനിധിയായിരുന്നു അവരെന്നും വനിതാ ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ലീഗ് ഹൗസിൽ ചേർന്ന അനുശോചന യോഗം അഭിപ്രായപ്പെട്ടു.
ജനപ്രതിനിധി എന്ന നിലയിലും അല്ലാത്തപ്പോഴും സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി സമയം കണ്ടെത്തിയ നേതാവായിരുന്നു ഹാജറ. വ്യക്തിപരമായ ജീവിത പ്രതിസന്ധികൾക്കിടയിലും പൊതു പ്രവർത്തനരംഗത്ത് ഹാജറ കാണിച്ച ഊർജ്ജസ്വലതയും ആത്മാർത്ഥതയും വനിതാ പൊതുപ്രവർത്തകർക്ക് വലിയ മാതൃകയാണ്. മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിലൂടെയാണ് അവർ ആനന്ദം കണ്ടെത്തിയിരുന്നത്. വനിതാ ലീഗ് കെട്ടിപ്പടുക്കുന്നതിൽ ഹാജറ നൽകിയ സംഭാവന നിസ്തുലമാണെന്നും നാടിന്റെ പുരോഗതിക്കായി ജനപ്രതിനിധി എന്ന നിലയിൽ ഹാജറ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നാട് ഒരിക്കലും വിസ്മരിക്കില്ലെന്നും അനുശോചന യോഗം അഭിപ്രായപ്പെട്ടു.
വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ടി.എം ഷറഫുന്നിസ ടീച്ചർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഉമ്മർ മാസ്റ്റർ, ജില്ലാ ജന. സെക്രട്ടറി ടി ടി ഇസ്മായിൽ, സി.പി.എ.അസീസ് മാസ്റ്റർ, എ.പി.സഫിയ, ഇ.പി. ഖദീജ ടീച്ചർ, ബി.വി.സറീന, ഷരീഫ കണ്ണാടി പൊയിൽ, ആയിശ ബീവി പുതുപ്പാടി, ലൈല നരിക്കുനി, യു.പി.നഫീസ, മൈമൂന ഹംസ, സഫിയ മജീദ്, റസീന സിയ്യാലി, സുബൈദ ടീച്ചർ, സലീന സിദ്ധീഖലി, എം.കെ സൗദ ബീവി, റംസീന നരിക്കുനി, കെ.കെ മഞ്ജിത, ബി.എം അർഷ്യ, ഇ.എം ആയിഷ സംസാരിച്ചു.
ചിത്രം: വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ നടന്ന ഹാജറ കൊല്ലരുകണ്ടി അനുശോചന യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

