Trending

താമരശ്ശേരി ചുരത്തിൽ ടിപ്പർ ലോറിയിടിച്ച് ബുള്ളറ്റ് യാത്രക്കാർ കൊക്കയിലേക്ക് തെറിച്ചു വീണു..





ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച ബുള്ളറ്റ് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീണു. ചുരം എട്ടാം വളവിന് താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം.

വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെറിച്ചുവീണ ഇവർ 30യോളം താഴ്ചയിലേക്കാണ് തെറിച്ചു വീണത്.

ബുള്ളറ്റ് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ കുടുങ്ങി നിന്നു.

സാരമായി പരുക്കേറ്റ ഇരുവരേയും ചുരം സംരക്ഷണ സമിതി പ്രവർത്തകരും, യാത്രക്കാരും ചേർന്നാണ്
കരക്കെത്തിച്ചത്.



Post a Comment

Previous Post Next Post