Trending

പ്രവാസിയെ തട്ടികൊണ്ടു പോയ കേസ്; രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി






താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടികൊണ്ടു പോയ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.. ഉണ്ണികുളം മങ്ങാട് വടക്കേ കണ്ണച്ചം വീട്ടിൽ അജു എന്ന അജ്നാസ്(36),
പരപ്പൻ പൊയിൽ മേടോത്ത് അബ്ദുൽനിസാർ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവർ രണ്ടു പേരും പോലീസ് കസ്റ്റഡിയിലായിരുന്നു.

 അജ്നാ സിനെ  പിന്നീട് പോലീസ് കസ്റ്റഡിയിൽ വിട്ടു.നിസറിനെ റിമാൻ്റ് ചെയ്തു.
ഇവർ രണ്ടു പേരും ഒരു മാസം മുമ്പ് പണമിടപാടുമായി ബന്ധപ്പെട്ട് ഷാഫിയുടെ വീട്ടിൽ എത്തിയ സാലിയുടെ  സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ആ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്, തട്ടികൊണ്ടുപോകലുമായി ഇവർക്ക് ബന്ധമില്ല എന്നാണ് നിഗമനം.

താമരശ്ശേരി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ  130/23 U/S 143,147,148, 341,323, 506 R/w 149 IPC കേസിലാണ് അറസ്റ്റു ചെയ്തത്.

Post a Comment

Previous Post Next Post