അട്ടപ്പാടി മധു വധക്കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍. അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ധീഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി സജീവ് എന്നിവരെയാണ് മണ്ണാര്‍കാട് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വിധി പ്രസ്താവം തുടരുകയാണ്.
16 പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് മധു കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 16 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് കൊലക്കുറ്റമാണ്. 2018 ഫെബ്രുവരി 22ന് മധു കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്നാണ്.
