പുതുപ്പാടി:
സോഷ്യൽ മീഡിയയിലൂടെ
സംഘടനാ,സാമൂഹ്യപ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നും,വാർത്താമാധ്യമങ്ങൾക്ക് ചരമ വാർത്തകൾ കൃത്യമായി
എത്തിച്ച് കൊടുത്തും പൊതു സേവനരംഗത്ത് സജീവ സാന്നിദ്ധ്യമായ
അടിവാരത്തെ ബായ് മുഹമ്മദിനെ തിരുവമ്പാടി
നിയോജകമണ്ഡലം എസ് ടി യു കമ്മിറ്റി ആദരിച്ചു .
അനാരോഗ്യത്തെ
തുടർന്നുള്ള വീട്ടിൽ വിശ്രമത്തിലാണെങ്കിലും സമൂഹ മാധ്യമങ്ങൾ വഴിയുള്ള സേവന രംഗത്ത് സജീവമാണ്.
ജില്ലാമുസ്ലിം ലീഗ് സെക്രട്ടറി
വി കെ ഹുസൈൻകുട്ടി ഉപഹാരം നൽകി.
നിയോജകമണ്ഡലം എസ്
ടി യൂ പ്രസിഡന്റ് പികെ
മജീദ് അദ്ധ്യക്ഷത വഹിച്ചു.
പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് കെ സി മുഹമ്മദ് ഹാജി ,എസ് ടി യൂ
ജില്ലാ വൈസ് പ്രസിഡന്റ്
വി അബൂബക്കർ മൗലവി ,
പി വി അബ്ദു ,വി കെ ഷെരീഫ് ,കെ കെ അബു ,
ജാഫർആലുങ്ങൽ ,മുതുവാടൻ അഹമ്മദ് കൂട്ടി പ്രസംഗിച്ചു .,
