ഗുണ്ടിൽപേട്ടയിൽ വാഴക്കുല എടുക്കാനായി പോയ വാഹനം ഗുണനിലവാരമുള്ള വാഴക്കുലകൾ മാർക്കറ്റിൽ കിട്ടാത്തതിനാൽ കാലിയായി തിരികെ പോന്നു എന്നാണ് ഡ്രൈവർ പറയുന്നത്.
എന്നാൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നും 170 ഓളം കിലോമീറ്റർ അകലെയുള്ള ഗുണ്ടൽപേട്ട വരെ പോയി ലോഡ് എടുക്കാതെ കാലിയായി തിരികെ പോന്നു എന്ന ഡ്രൈവറുടെ മൊഴിയാണ് ദുരൂഹതക്ക് കാരണം.
സാധരണ ഗതിയിൽ മാർക്കറ്റിൽ നിന്നും ചരക്ക് ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം വരെ കാത്തിരിക്കാറാണ് പതിവ്, എന്നാൽ ഗുണ്ടിൽ പേട്ട വരെയും തിരിച്ചും വരാനായി വാഹനം 340 കിലോമീറ്റർ ദൂരം വെറുതെ ഓടണം.
ഇത്തരത്തിൽ 340 കിലോമീറ്റർ വാഹനം ഓടി എന്ന വാദമാണ് ഡ്രൈവർ ഉന്നയിക്കുന്നത്.
തിരികെ വരുമ്പോൾ വെസ്റ്റ് കൈതപ്പൊയിലിന് സമീപം വാഹനം റോഡരികിൽ നിർത്തി ഉറങ്ങുംമ്പോൾ
സിൽവർക്കളർ ഇന്നോവ കാറിലെത്തിയ അഞ്ചോളം പേർ അർദ്ധരാത്രി ഡ്രൈവറെ വിളിച്ചുണർത്തി മർദ്ദിച്ച് വണ്ടിയുമായി കടന്ന് ഡാഷ് ബോർഡിൽ സൂക്ഷിച്ച 65000 രൂപ കവർന്ന് വാഹനം വാവാടിന് സമീപം ഇരു മോത്ത് ഉപേക്ഷിച്ചു എന്നാണ് പരാതി.
ഡ്രൈവറുടെ മൊഴി പ്രകാരം കുഴൽപ്പണം പൊട്ടിക്കുന്ന സംഘമാവാം കവർച്ചക്ക് പിന്നിൽ എന്നാണ് സംശയം. അങ്ങിനെയെങ്കിൽ ഈ വാഹനത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം അവർ നേരത്തെ അറിഞ്ഞിരിക്കാനാണ് സാധ്യത.
പച്ചക്കറിയുടെ മറവിൽ മറ്റെന്തെങ്കിലും കടത്തുന്നുണ്ടോ എന്നതിനെ പറ്റി അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സംഭവം സംബന്ധിച്ച് പിക്കപ്പ് ഡ്രൈവറോഡ് ആരാഞ്ഞെങ്കിലും മാധ്യമങ്ങൾക്ക് മുഖം നൽകാതെ ഒഴിഞ്ഞുമാറാനാണ് ഡ്രൈവർ ശ്രമിച്ചത്.
