Trending

വീടിന്റെ ടെറസിനു മുകളില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവ് കസ്റ്റഡിയിൽ.





വാഴക്കാട്: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടൂര്‍ നെരോത്ത് താമസിക്കുന്ന മുഹിയുദ്ദീന്റെ ഭാര്യ പൂതാടമ്മല്‍ നജുമുന്നീസയെ (32) ആണ് വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാഴക്കാട് പോലീസ് സ്ഥലത്തെത്തി. സംഭവ സ്ഥലത്ത് മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തി. മലപ്പുറം എസ്.പി.സുജിത്ത്ദാസ്, കൊണ്ടോട്ടി എ.എസ്.പി. വിജയഭാരത റെഡ്ഡി എന്നിവര്‍ സംഭവസ്ഥലത്ത് എത്തി തുടര്‍ അന്വേഷണം നടത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.  .

നജുമുന്നീസ കഴിഞ്ഞ ദിവസം മക്കളോടൊത്ത് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ദിവസം പുലര്‍ച്ചെ ഭര്‍ത്താവ് താമസിക്കുന്ന വീടിന്റെ ടെറസ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post