സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് വനത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
നെല്ലിയമ്പം സ്വദേശി കളത്തുംപടിയില്‍ അഷറഫ് ദാരിമി(42), ഭാര്യ ജുബൈരിയ (35), മക്കളായ സിനാന്‍ (13), മുഹസിന്‍ (8), മുഹമ്മദ് അസാന്‍ (ഒരുവയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ അശുപത്രിയിലും തുടര്‍ന്ന് അഷറഫ് ദാരിമി, ജുബൈരിയ, സിനാന്‍ എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് വൈകിട്ടാണ് അപകടം നടന്നത്
