Trending

കോഴിക്കോട് ട്രെയിന് തീയിട്ട് യുവാവ്; 3 പേര്‍ക്ക് ദാരുണാന്ത്യം; 9 പേര്‍ ചികില്‍സയില്‍


 

ആലപ്പുഴ– കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ യാത്രക്കാര്‍ക്കുനേരെ പെട്രോളിച്ച് തീ കൊളുത്തി യുവാവ്. ട്രെയിനില്‍ തീ പടര്‍ന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയെന്ന് സംശയിക്കുന്ന മൂന്നുപേരുടെ മൃതദേഹം ട്രാക്കില്‍ നിന്നും കണ്ടെത്തി. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്,  സഹോദരിയുടെ രണ്ടുവയസുള്ള മകള്‍ സഹറ, വ്യാപാരിയായ നൗഫീഖ് എന്നിവരാണ് മരിച്ചത്.  ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തിച്ചു. അക്രമത്തില്‍ സാരമായി പരുക്കേറ്റ ഒന്‍പതുപേര്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു ഡി വണ്‍ കോച്ചില്‍ കടന്ന അക്രമി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീയിട്ടത്. അക്രമത്തിന് പിന്നാലെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ യുവാവ് രക്ഷപെടുകയും ചെയ്തു. അക്രമിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.


അതേസമയം, ട്രെയിനിന് തീയിട്ടയാളുടേത് എന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍നിന്ന് പൊലീസ് കണ്ടെത്തി. ഒരു കുപ്പി പെട്രോളും മൊബൈല്‍ ഫോണും ബാഗില്‍നിന്ന് ലഭിച്ചു. ഇത് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. മൊബൈല്‍ ഫോണും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും ബാഗില്‍ നിന്നും ലഭിച്ചു. എലത്തൂര്‍ പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാള്‍  ബൈക്കിനു പുറകില്‍കയറി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post