Trending

എം.ഇ.എസ് .റമദാൻ റിലീഫ് - 2023 സംഘടിപ്പിച്ചു.







താമരശ്ശേരി: എം.ഇ.എസ്. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ
ഭിന്നശേഷി സഹോദരങ്ങൾക്കുള്ള
 റമദാൻ റിലീഫ് കിറ്റ് വിതരണവും  പുതുവസ്ത്ര വിതരണവും നടത്തി. വിതരണോദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷ്റഫ് നിർവ്വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റ് ആർ.കെ. ഷാഫി അധ്യക്ഷത വഹിച്ചു. എം.ഇ.എസ്. താമരശ്ശേരി താലൂക്ക് പ്രസിഡൻ്റ് എ.സി. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ബി.വി. ആഷിർ, പി.എ.അബ്ദുറഹ്മാൻ, അഡ്വ.ടി.പി.എ. നസീർ, ഹൃദയാദ്രം ചെയർമാൻ ഡോ. അനസ്, ഷൈജ, ബവീഷ് ബാൽ,അഫ്സൽ മുബാറക് ,ഉസ്മാൻ പി. ചെമ്പ്ര,  ഫസലുറഹ്മാൻ, അൻഷാദ് മലയിൽ, റസീന സിയാലി, നസിയ ഷമീർ ,മിസ്റ വാവാട്,അഭിൻ ഈങ്ങാപ്പുഴ ,ആയിഷ പരിവാർതുടങ്ങിയവർസംസാരിച്ചു. എം.ഇ.എസ്. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അഫ്സൽ കള്ളന്തോട് സ്വാഗതവും വി.പി. ഉസ്മാൻ നന്ദിയും പറഞ്ഞു. 





Post a Comment

Previous Post Next Post