Trending

കോഴിക്കോട്ടെ ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടിത്തം; നിർത്തിയിട്ട 2 കാറുകൾ കത്തി നശിച്ചു





കോഴിക്കോട് :കല്ലായ് റോഡിലെ  ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപ്പിടിത്തം. ഇന്നു രാവിലെ (ശനി)ആറുമണിക്കു ശേഷമാണ് തീകണ്ടത്. ബീച്ച്  , മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നു പ്രാഥമിക നിഗമനം.  നാലുനില കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് പുക ഉയരുന്നത് വഴി യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.താഴെ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ കത്തിനശിച്ചു.  തീ ആളി പടർന്ന്  രണ്ട് മണിക്കൂറിനു ശേഷവും കത്തൽ തുടരുകയായിരുന്നു.
 തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ഫയർ ഫഴ്സ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post