Trending

കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത (NH 766) നടപ്പാതയോടു കൂടിയ രണ്ടു വരി പാതയായി വികസിപ്പിക്കും, അടിവാരം - മുത്തങ്ങ റീച്ചിന് 214.88 കോടി.





താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡ് മലാപറമ്പ് മുതൽ മുത്തങ്ങ വരെ നടപ്പാതയോട് കൂടിയ രണ്ടു വരി പാതയായി വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

ലിൻ്റോ ജോസഫ് എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.


പുതുപ്പാടി മുതൽ മുത്തങ്ങ വരെയുള്ള പ്രവൃത്തിക്ക് വിജ്ഞാപനം പുറപ്പെടുവിക്കുകയും, 214.88 കോടി രൂപയുടെ എൽ എ എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുകയും ചെയ്തു.

മലാപറമ്പ് മുതൽ പുതുപ്പാടി വരെ വിഞ്ജാപനം പുറപ്പെടുവിച്ചു. എൽ എ തയ്യാറായി വരുന്നതായും മന്ത്രി വ്യക്തമാക്കി.

മണ്ണിൽക്കടവ് അടിവാരം റീച്ചിലെ പ്രവർത്തി ഏറ്റെടുത്തിരുന്ന കരാറുകാരെ ടെർമിനേറ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post