Trending

ഗുഡ്സ് തൊഴിലാളികൾക്ക് നേരെ ഉള്ള ഉദോഗസ്ഥ പീഡനം അവസാനിപ്പിക്കുക ഗുഡ്സ് ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയൻ CITU താമരശ്ശേരി ലോറി സെക്ഷൻ



കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമത്തിന്റെ ചുവട് പിടിച്ച് കേരളത്തിൽ മോട്ടോർ വാഹനവകുപ്പും പോലീസും ചേർന്ന് ഗുഡ്സ് തൊഴിലാളികളെ വഴിയിൽ തടയുകയും ഭീമമായ തുക പിഴ അടപ്പിക്കുകയും തൊഴിലാളിയുടെ ജീവനോപാധി ആയ അവന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടി അധികാരികൾ നിർത്തി വെക്കണം എന്ന് സമ്മേളനം ആവശ്യപ്പെട്ടു

ഈ വിഷയത്തിൽ വകുപ്പ് മന്ത്രിയും സർക്കാരും തൊഴിലാളികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ല എങ്കിൽ തൊഴിലാളി കുടുംബങ്ങൾ മുഴു പട്ടിണിയിലേക്ക് പോകേണ്ട ഗതികേട് ആണ് എന്ന് കട്ടിപ്പാറ  വെച്ച് നടന്ന ഗുഡ്സ്  ട്രാൻസ്പോർട്ട് വര്‍ക്കേഴ്സ്  യൂനിയന്‍ CITU താമരശ്ശേരി ലോറി സെക്ഷന്റെ 02/03/2023 ന് കട്ടിപ്പാറ വെച്ച് നടന്ന സെക്ഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു

യൂണിയൻതാമരശ്ശേരി ഏരിയ പ്രസിഡന്റ്  കരിം കൂടത്തായി സമ്മേളനം ഉദ്ഘാടനം ചെയ്തു  

സെക്രട്ടറി റോജി കട്ടിപ്പാറ സ്വഗതം പറഞ്ഞ ചടങ്ങിൽ സ. ലത്തീഫ് ആദ്യക്ഷം വഹിച്ചു സകറിയ P നന്ദി രേഖപെടുത്തി 

സമ്മേളനം 
ലത്തീഫ് കോറി പ്രസിഡന്റ്
റോജി കട്ടിപ്പാറ ജനറൽ സെക്രട്ടറി
 ട്രഷറർ മജീദ് EK 
നിസാർ MM വൈസ് പ്രസിഡന്റ്
സുകുമാരൻ ജോയിന്റ് സെക്രട്ടറി 
എന്നിവർ ഭാരവാഹികളായ 13 അംഗ എക്സികുട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു

Post a Comment

Previous Post Next Post