സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ കോഴിക്കോട് പൊറ്റമ്മല്‍ഭാഗത്ത് കരിമുറ്റത്ത് വീട്ടില്‍ ജോമോന്‍ ജെയിംസ് (22), കോഴിക്കോട് കുണ്ടുപറമ്പ് ഭാഗത്ത് മുണ്ടയാറ്റും പടിക്കല്‍ വീട്ടില്‍ അഭിനന്ദ്.എ. എല്‍ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് കോഴിക്കോട് ഭാഗത്ത് വില്‍പ്പന നടത്തുകയാണ് ലക്ഷ്യമെന്ന് പ്രതികള്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു.
മയക്കുമരുന്ന് കടത്തിക്കൊണ്ടു വരാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍ ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് പി.ആര്‍, വിഷ്ണു കെ.കെ, വൈശാഖ്. വി. കെ, അരുണ്‍ കൃഷ്ണന്‍.വി, അര്‍ജുന്‍.എം, സനൂപ് കെ എസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
