Trending

മകൻ ആത്മഹ​ത്യ ചെയ്തതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു





ആലപ്പുഴ : അമ്പലപ്പുഴയിൽ മകൻ ആത്മഹത്യ ചെയ്തതറിഞ്ഞതിന് പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട്  തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിനെ  ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതറിഞ്ഞ  ഹൃദയാഘാതമുണ്ടായ ഇന്ദുലേഖയെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

Previous Post Next Post