Trending

അനധികൃത പാറ ഖനനം; ഹിറ്റാച്ചിയും, ടിപ്പർ ലോറിയും പിടികൂടി.




താമരശ്ശേരി: താമരശ്ശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിനോട് ചേർന്ന് അനധികൃതമായി പാറ ഖനനം നടത്തുന്നു എന്ന് ജില്ലാ കലക്ടർക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ ഉമാകാന്തൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ലിജി, രേഖ, ഡ്രൈവർ സുനിൽ എന്നിവർ നടത്തിയ പരിശോധനയിലാണ് ഖനനത്തിന് ഉപയോഗിച്ച ഹിറ്റാച്ചി, ടിപ്പർ ലോറി എന്നിവ പിടികൂടിയത്.

രാവിലെ 11 മണിയോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഹിറ്റാച്ചി ഓപ്പറേറ്റർ ഓടി രക്ഷപ്പെട്ടതിനാൽ വാഹനം താലൂക്ക് ഓഫീസിൽ എത്തിക്കാനായില്ല, പിന്നീട് പോലീസ് സഹായത്താൽ ലോറി എത്തിച്ചാണ് രാത്രി 8 മണിയോടെ ഹിറ്റാച്ചി ഓഫീസിൽ എത്തിച്ചത്

മുമ്പും ഇതേ സ്ഥലത്ത് ഖനനം നടത്തിയതിനെ തുടർന്ന് വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയിരുന്നു.


ഖനനത്തിന് അനുമതിയുള്ളതായി തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ വാഹന ഉടമകൾക്ക് സാധാച്ചിട്ടില്ല.

Post a Comment

Previous Post Next Post