ലോറി ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ട സമയത്താണ് സുകുമാരന്‍ വാഹനത്തിന് സമീപമെത്തിയത്. ലോറി മുന്നോട്ടെടുക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ലോറിക്കടിയില്‍, മധ്യഭാഗത്തേക്ക് ചാടുകയും പിന്‍ചക്രങ്ങള്‍ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചെന്നാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
