Trending

പാചക വാതക വില വർദ്ധന;ഹോട്ടലുടമകൾ പ്രതിഷേധിച്ചു.




താമരശ്ശേരി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറിന് ഒറ്റയടിക്ക് 351 രൂപ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ താമരശ്ശേരിയിൽ പ്രകടനവും, പൊതുയോഗവും നടത്തി.

താമരശ്ശേരി ബസ് ബേയിൽ വെച്ചു നടന്ന പൊതുയോഗത്തിൽ യൂനിറ്റ് സെക്രട്ടറി രജീഷ് മാതസ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡൻ്റ്
അബൂബക്കർ ഷൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കബീർ വൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു.
ബാബു റിലാക്സ് നന്ദി രേഖപ്പെടുത്തി.

റഹീം എടക്കണ്ടി ഹോം മെയ്ഡ് കഫേ,
മുനീർ കോഫി ടൈം,
സുലൈമാൻ പാരഡേയ്‌സ്,
ബഷീർ പത്താൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post