താമരശ്ശേരി: താമരശ്ശേരി - എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് മറിഞ് യാത്രക്കാരിയായ സ്ത്രീ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ,മറ്റുള്ളവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലപ്പുറം വണ്ടൂർ അയനിക്കാട് സ്വദേശിനിയായ സൈനബ (70) ആണ് മരണപ്പെട്ടത്.
ആമിന (45), നയീമ (21), ഹുസൈന് (28), അസ് ലിൻ (10), റിസ് ന പി പി (11), നാസിൽ (14) എന്നിവർക്കാണ് പരുക്കേറ്റത്.
താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് വരികയായി രുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
