Trending

മൂന്നാറില്‍ നിന്ന് മടങ്ങവെ ബൈക്ക് മറിഞ്ഞ്‌ നവവരന്‍ മരിച്ചു ,ഭാര്യക്ക് ഗുരുതര പരിക്ക്




തൊടുപുഴ: നവദമ്പതിമാര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്‌ നവവരന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.

ഇടുക്കി ചെമ്മണ്ണൂര്‍ ഗ്യാപ് റോഡില്‍ കാക്കാകടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. 

ഫോര്‍ട്ട് കൊച്ചി സ്വദേശി സെന്‍സ്‌റ്റെന്‍ വില്‍ഫ്രഡ് (35) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി സഞ്ജുവിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. അടുത്തിടെയാണ് സെന്‍സ്‌റ്റെന്‍ വില്‍ഫ്രഡും മേരി സഞ്ജുവും വിവാഹിതരായത്‌.

 മൂന്നാറില്‍ പോയി മടങ്ങി വരികയായിരുന്നു ഇരുവരും. റോഡിലെ ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സെന്‍സ്‌റ്റെന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post