കൊട്ടിയം(കൊല്ലം): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഇരവിപുരം പോലിസ് പിടികൂടി.
ഇരവിപുരം വാളത്തുംഗല്‍ തോട്ടുംകരവീട്ടില്‍ അനന്തു മോഹന്‍ (27) ആണ് അറസ്റ്റിലായത്.
സാമൂഹിക മാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി പരിചയത്തിലായ ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
കൊല്ലം എ.സി.പി. അഭിലാഷ്, ഇന്‍സ്‌പെക്ടര്‍ അജിത്ത്, എസ്.ഐ. മാരായ വിഷ്ണു, വിനോദ്, സുനില്‍, എസ്.സി.പി.ഒ. ആശമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
