പുതുപ്പാടി :പുതുപ്പാടി വില്ലേജ് ഓഫീസിന് പുറകിൽ പള്ളികുന്നുമ്മൽ സജീർ എന്ന മുഹമ്മദ് അലി(38) ആണ് മരണപ്പെട്ടത്.
ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ചാലക്കുടി റെയിൽവെയിൽ ഗുഡ്സ് ട്രയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് കയറ്റിയ ശേഷം പായ കെട്ടുന്നതിനിടെ റെയിൽവേയുടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേൽ ക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിലും, പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ നിന്നാണ് മരണപ്പെട്ടത്.പള്ളികുന്നുമ്മൽ അബൂബക്കറിന്റെ മകനാണ്.
മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
