മലപ്പുറം: സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻപോയ യുവാവ് ചാലിയർ പുഴയിൽ മുങ്ങി മരിച്ചു.
പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടയിലാണ് മുങ്ങി മരിച്ചത്.
നിലമ്പൂർ ചന്തകുന്ന് ചാരംകുളം സ്വദേശി കൈതക്കോടൻ ഉസ്മാന്റെ മകൻ ആമീൻ സ്വാലിഹ്(22) ആണ് മരിച്ചത്.
ഒഴുക്കിൽ പെട്ടതിനെ തുടർന്നു
നാട്ടുകാരും ഇആർഎഫ് പ്രവർത്തകരും
ചേർന്ന് രക്ഷപ്രവർത്തനം നടത്തി.വെള്ളത്തിൽ നിന്നും കരയ്ക്ക് എത്തിച്ച് കൃത്രിമ ശ്വാസം നൽകി നിലമ്പൂർ ജില്ലാ
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ
സൂക്ഷിച്ചിരിക്കുകയാണ്.
