താമരശ്ശേരി പുത്തൻവീട്ടിൽ മുഹമ്മദ് ഹാജിയുടെ മകൻ ഫരീദിന്റെ ഭാര്യയാണ് തൻസിയ .
പാലാഴിയിലെ കൂട്ടുകാരിയുടെ ഫ്‌ലാറ്റിലാണ് തന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം.രാവിലെയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനാൽ അവിടെയുണ്ടായിരുന്നവരും ,അടുത്തള്ളവരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. തന്‍സിയക്ക് അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മയ്യത്ത് നിസ്കാരം വൈകുന്നേരം കാരാടി സെന്റർ ജുമാ മസ്ജിദിൽ
