അൻവർ സാദിഖ്, കെ.കെ രമ, റോജി എം ജോൺ, പി.കെ ബഷീർ, ടി.സിദ്ദീഖ് എന്നീ യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സനീഷ് കുമാർ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് എം.എൽ.എമാർക്കെതിരെ കേസെടുത്തത്. എച്ച്.സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസ്.
കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തത്. നേരത്തെ കഴിഞ്ഞ ദിവസത്തെ നിയമസഭ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഈ വർഷത്തെ ഓസ്കാർ വാച്ച് ആൻഡ് വാർഡുമാർക്ക് നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
