താമരശേരി: സംരഭം തുടങ്ങാനായി എത്തിയ പ്രവാസി യിൽ നിന്നും വൻ തുക കോഴ വാങ്ങി എന്ന് ആരോപണം നേരിടുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ ബഹളം വച്ചു.തുടർന്ന് യോഗ മിനുട്ട്സ് ബുക്കുമായി പുറത്തിറങ്ങിയ അംഗങ്ങൾ ഓഫീസിനു മുന്നിൽ ധർണ നടത്തി.
ഇതേ തുടർന്ന് ചർച്ചകൾ പൂർത്തിയാക്കാതെ ഭരണ സമിതി യോഗം അവസാനിപ്പിച്ചതായി ഇടതു പക്ഷ അംഗങ്ങൾ പറഞ്ഞു.
മെമ്പർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ നടത്തിക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബേബി രവീന്ദ്രൻ ഉത്ഘാടനം ചെയ്തു,
മെമ്പർ വിഷ്ണു ചുണ്ടങ്കുഴി അധ്യക്ഷനായി
പി സി തോമസ്, കെ കെ അപ്പുക്കുട്ടി, സി പി നിസാർ, കരീം പുതുപ്പാടി,അനിത രവീന്ദ്രൻ, സീന സുരേഷ്, സുരജ, സൈനബ എന്നിവർ സംസാരിച്ചു
