Trending

ഉറങ്ങുന്ന യുവതിയുടെ തലയിലേക്ക് ടി.ടി.ഇ മൂത്രമൊഴിച്ചു





ലഖ്നേോ: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിലേക്ക് ട്രെയിനിലെ ടി.ടി.ഇ മൂത്രമൊഴിച്ചു. അകാൽ തക്ത് എക്സ്പ്രസിൽ അമൃത്സറിനും കൊൽക്കത്തക്കും ഇടയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം.

ഭർത്താവിനൊപ്പം എ1 കോച്ചിലായിരുന്നു യുവതിയുടെ യാത്ര. രാത്രി ഉറങ്ങുമ്പോഴാണ് മദ്യലഹരിയിൽ ടി.ടി.ഇ എത്തിയത്. മൂത്രമൊഴിച്ച് കടന്നുകളഞ്ഞ ഇയാളെ പിറ്റേന്ന് രാവിലെ ഭർത്താവും സഹയാത്രക്കാരും ചേർന്ന് പിടികൂടി. ഛർഭാഗിലെത്തിയപ്പോൾ റെയിൽവേ പൊലീസിനെ ഏൽപ്പിച്ചു.


മുന്ന കുമാർ എന്ന ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിഹാർ സ്വദേശിയായ ഇയാൾ മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ സമാനമായ സംഭവം വിമാനത്തിൽ അരങ്ങേറിയിരുന്നു. മദ്യപിച്ചെത്തിയ യാത്രക്കാരൻ തന്‍റെ അടുത്തിരുന്ന സ്ത്രീയുടെ ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. സംഭവത്തിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ശങ്കർ മിശ്ര എന്നയാളെ പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post