Trending

ആലപ്പുഴയിൽ കള്ളനോട്ട്‌ കേസിൽ അറസ്‌റ്റിലായ കൃഷി ഓഫീസറെ സസ്പെൻഡ്‌ ചെയ്‌തു





ആലപ്പുഴ : ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്‌റ്റിലായ കൃഷി ഓഫീസറെ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. എടത്വയിലെ കൃഷി ഓഫീസർ എം ജിഷമോളെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. കോൺവെന്‍റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയില്‍  ഇവരുമായി പരിചയമുള്ള ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട മാനേജര്‍ക്ക് സംശയം തോന്നി. ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് പൊലീസ് പിന്നീട്  കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്‌ റെയ്‌ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴ കളരിക്കൽ വാടകയ്‌ക്കു താമസിക്കുകയാണ്‌ ജിഷമോൾ. കേസില്‍  കൂടുതൽ പ്രതികളുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികൾക്കായും ഉറവിടം കണ്ടെത്താനും അന്വേഷണം ഊർജ്ജിതമാണ്‌.
.............................................

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ ചില്ലറക്കാരിയല്ല


ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ പിടിയിലായ കൃഷി ഓഫീസർക്കെതിരെ ഗുരുതര ആരോപണങ്ങൾ. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ  ആണ് കളളനോട്ട് അറസ്റ്റിലായത്. മുമ്പ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരെ ഉയരുന്ന മറ്റൊരു പ്രധാന ആരോപണം. നേരത്തെ ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ജിഷ  നൽകിയ  കള്ള നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കള്ളനോട്ടുകളുടെ ഉറവിടം ജിഷമോൾ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്.എന്നാൽ ഇയാൾക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു.പൊലീസ് ജിഷയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post