Trending

"വിമുക്തി" ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി






കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടി "വിമുക്തി" കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്  ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് ജിസി ജോസ് അധ്യക്ഷയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർ പ്രസാദ് വാവാട് വിമുക്തി ബോധവത്കരണ ക്ലാസെടുത്തു. അധ്യാപകരായ സിസ്റ്റർ രാജേശ്വരി ജോർജ് , നിഷിത കുമാരി,പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. വൈ.ജോസ്ന എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post