Trending

സിപിഎം ബ്രാഞ്ച് സെക്രടറിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി





കാഞ്ഞങ്ങാട്: സിപിഎം ബ്രാഞ്ച് സെക്രടറിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 

പടന്ന കോണത്ത് വയലിലെ പരേതനായ എകെ നാരായണൻ - ജാനകി (ലക്ഷ്‌മി) ദമ്പതികളുടെ മകൻ സുദർശൻ (44) ആണ് മരിച്ചത്. കോണത്ത് വയൽ ബ്രാഞ്ച് സെക്രട്ടറിയാണ്.

കാഞ്ഞങ്ങാട് ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല.

 പിന്നീടാണ് മരിച്ചത് സിപിഎം ബ്രാഞ്ച് സെക്രടറിയാണെന്ന് തിരിച്ചറിഞ്ഞത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Post a Comment

Previous Post Next Post