Trending

വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചംപൊയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.





താമരശ്ശേരി:വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചംപൊയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് നിർവഹിച്ചു.

 യൂണിറ്റിൽ വ്യാപാരസ്ഥാപനത്തിന് നാശനഷ്ടം സംഭവിച്ച വ്യാപാരിക്കുള്ള ജില്ലാ കമ്മിറ്റിയുടെ ധനസഹായവും അഫീഫ് ചികിത്സ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

 സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി, ജില്ലാ സെക്രട്ടറി പി സി അഷ്റഫ്, മണ്ഡലം പ്രസിഡണ്ട് എ കെ അബ്ദുല്ല ,മണ്ഡലം ജനറൽ സെക്രട്ടറി മുർത്താസ്, ഫസൽ അലി, പൂനൂർ യൂണിറ്റ് പ്രസിഡണ്ട് താര അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു.

 യൂണിറ്റ് പ്രസിഡണ്ട് എ കെ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി നസറുദ്ദീൻ സ്വാഗതവും യൂണിറ്റ് ട്രഷറർ വി കെ ഷൈജു നന്ദിയും രേഖപ്പെടുത്തി*

Post a Comment

Previous Post Next Post