Trending

ലൈഫ് മിഷൻ ആരോപണങ്ങൾ തള്ളി എം എ യൂസുഫലി




ദുബയ്: ലൈഫ് വിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. 

ലൈഫ് മിഷൻ വിഷയത്തിൽ എം.എ.യൂസുഫലിക്ക് ഇ.ഡി നോട്ടിസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളിൽ ഭയമില്ല. 65000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യക്ക് പുറത്ത് ശമ്പളം കൊടുക്കുന്ന സ്ഥാപനവുമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പം നിൽക്കുന്ന സ്ഥാപനമാണിത്.

പലവിഷയങ്ങളിലും പ്രതികരണം അർഹിക്കുന്നില്ലെന്നും യൂസുഫലി പറഞ്ഞു. നെഗറ്റീവ് വാർത്തകളോട് പ്രതികരിക്കാറില്ല. ദൈവം ക്ഷമിക്കുന്നവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post