Trending

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ ഭിന്നശേഷി പെൻഷൻ. ലഭിക്കാൻ മാനദണ്ഡത്തിലെ വരുമാനപരിധി ഒഴിവാക്കണം. താമരശ്ശേരി പരിവാർ




 താമരശ്ശേരി: ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ താമരശ്ശേരി പഞ്ചായത്ത് പരിവർ സംഗമവും  ജനറൽബോഡി യോഗവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.JT.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.



 യോഗത്തിൽ താമരശ്ശേരി പഞ്ചായത്ത് പരിവാർ പ്രസിഡന്റ്, ആയിഷ അധ്യക്ഷത വഹിച്ചു.

 കോഴിക്കോട് പരിവാർ ജില്ലാ വൈസ് പ്രസിഡന്റ്. പി. സിക്കന്ദർ മുഖ്യപ്രഭാഷണം നടത്തി. ഐ സി ഡി എസ്. സൂപ്പർവൈസർ,ഇ. കെ. ശ്രുതി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

 താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സൗദാബീവി, മെമ്പർമാരായ, അനിൽ മാസ്റ്റർ, ബുഷ്റ, സിഡിഎസ് ചെയർപേഴ്സൺ ജിൽഷ റികേഷ്,താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെയ്സൺ. എൻ. ഡി.ഓമശ്ശേരി പരിവാർ പ്രസിഡന്റ് അബ്ദുൽ ഗഫൂർ. സജിഷ, ലത്തീഫ്, താഹിറ, വിപി. ഉസ്മാൻ, ഉസ്മാൻ. പി.ചെമ്പ്ര. എന്നിവർ സംസാരിച്ചു.




 പരിവാർ പഞ്ചായത്ത് സെക്രട്ടറി ഷംല ടീച്ചർ സ്വാഗതവും പരിവാർ  പഞ്ചായത്ത് കോഡിനേറ്റർ വി.പി. ഹംജാദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post