മുക്കം:
രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ പ്രതിഷേധിച്ച്
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചത് .
മുക്കം കോപ്പറേറ്റീവ് ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മുക്കം ആലിൻ ചുവട്ടിൽ സമാപിച്ചു.
പ്രതിഷേധ പ്രകടനത്തിന് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.ടി അഷ്റഫ് , ഡി.സി.സി ജനറൽ സെക്രട്ടറി സി. ജെ ആൻറണി ,എം. മധു മാസ്റ്റർ ,സമാന്‍ ചാലൂളി , അഷ്റഫ് കൊളക്കാടൻ,മുഹമ്മദ് പാതിരിപ്പറമ്പൻ ,
എം.കെ മമ്മദ്, കെ.ടി മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി
