Trending

വാഹനത്തിൽ നിന്നും ഇറക്കും മുമ്പേ കോൺഗ്രീറ്റ് ബ്ലോക്ക് പിളർന്നു, കമ്പിയുടെ തരിപോലുമില്ല കണ്ടു പിടിക്കാൻ





താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായിക്ക് സമീപം കുഴിയിൽ ഇറക്കാനായി എത്തിച്ച കോൺഗ്രൈറ്റ് ബ്ലോക്കാണ്  വാഹനത്തിൽ നിന്നും ഇറക്കുന്ന സമയം തന്നെ നടുകെ പിളർന്നത്.
നാട്ടുകാർ പരിശോധന നടത്തിയെങ്കിലും പിളർന്ന ഭാഗത്ത് കമ്പിയുടെ തരിപോലും കണ്ടെത്താൻ സാധിച്ചില്ല.

ഒന്നര മാസത്തോളമായി കുടിവെള്ള പൈപ്പിൻ്റെ ജോയൻ്റുള്ള ഭാഗത്ത് കോൺഗ്രീറ്റ് ബ്ലോക്ക് സ്ഥാപിക്കുന്നതിനായി റോഡിൻ്റെ ഇരുവശവും കുഴി എടുത്ത് വെച്ചിരിക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസം കുട്ടിക്ക് സമീപം റിബൺ കെട്ടിവെച്ച കാൽ കുഴിയിൽ പതിച്ച് കുടിവെള്ള പൈപ്പ് പൊട്ടുകയും ചെയ്തു.

ഇതോടെ കണാരം പാറ, പാലോ പാലം ഭാഗത്തുള്ളവരുടെ കുടിവെള്ളവും മുട്ടി.


ഇതിനിടെയാണ് കുഴിയിൽ സ്ഥാപിക്കാനായി എത്തിച്ച കോൺഗ്രീറ്റ് ബ്ലോക്ക് നടുകെ പിളർന്നത്.

റോഡുപണിയിൽ വ്യാപക ക്രമക്കേട് നടക്കുന്നു എന്ന പരാതി നിലനിൽക്കെയാണ് കമ്പിയില്ലാതെ പണിത ബ്ലോക്ക് നാട്ടുകാർക്ക് മുന്നിൽ വെച്ചു തന്നെ പിളർന്നത്.

Post a Comment

Previous Post Next Post