മലപ്പുറത്ത് സ്കൂൾ ബസ് അപകടം; മുന്നിൽ പോയ ബസിൽ അതേ സ്കൂളിലെ ബസ് ഇടിച്ചു, ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു
byWeb Desk•
0
മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ സ്കൂൾ ബസ് അപകടം. ഒരേ സ്കൂളിലെ ബസുകളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം മഞ്ചേരി പട്ടർക്കുളത്താണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്. പത്തു വിദ്യാർഥികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ വിദ്യാർഥികളുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. പട്ടർകുളം ഇറക്കത്തിലാണ് അപകടമുണ്ടായത്. അൽ ഹുദ സ്കൂളിലെ ബസ് മുന്നിൽ സഞ്ചരിക്കുകയായിരുന്ന അതേ സ്കൂളിലെ മറ്റൊരു ബസിന്‍റെ പിൻവശത്ത് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മുന്നിൽ സഞ്ചരിച്ച ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവർക്കും പരിക്കുണ്ട്. രണ്ടു ബസുകളിലുമായി മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ആർക്കും സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു..