Trending

അടക്കമോഷ്ടാവ് അറസ്റ്റിൽ, പിടിയിലായത് കൂടത്തായി സ്വദേശി അബ്ദുൽ ഷമീർ





താമരശ്ശേരി: കഴിഞ്ഞ ബുധനാഴ്ച എളേറ്റിൽ വട്ടോളി കോട്ടപ്പള്ളി അബ്ദുൽ ജബ്ബാറിൻ്റെ വീട്ടിലെ വിറക്പുരയിനിന്നും രണ്ട് ചാക്ക് അടക്കമോഷ്ടിച്ച പ്രതി കൂടത്തായി പൂവോട്ടിൽ അബ്ദുൽ ഷമീറിനെ കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തു.


മുക്കത്തെ കടയിൽ അടക്ക വിൽക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പോലീസ് പിടികൂടിയത്.

 ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

കൊടുവള്ളി ഇൻസ്പെക്ടർ ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ്, പ്രകാശൻ, എ എസ് ഐ സജീവൻ, സി പി ഒ മാരായ ഷഫീഖ്, രതീഷ് എന്നിവർ ചേർന്നാണ പ്രതിയെ പിടികൂടിയത്.ഇയാൾ മുമ്പും നിരവധി കേസുകളിൽ പ്രതിയാണ്.

Post a Comment

Previous Post Next Post