Trending

റബ്ബർ ടാപ്പിങ്ങിനിടെ അണലിയുടെ കടിയേറ്റു, വയോധികന് ദാരുണാന്ത്യം






മലപ്പുറം: മലപ്പുറത്തെ മൂത്തേടത്ത് റബ്ബർ ടാപ്പിങ്ങിനിടെ പാമ്പുകടിയേറ്റ് വയോധികൻ മരിച്ചു. കാരപ്പുറം വെള്ളാരമുണ്ട പുത്തൻപുരക്കൽ തോമസ് (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് തോമസിന് പാമ്പുകടിയേറ്റത്.
റബ്ബർ ടാപ്പിങ് നടത്തുന്നതിനിടെ തോമസിന് പാമ്പുകടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ തോമസ് വിവരം ജ്യേഷ്ഠ സഹോദരനെ അറിയിച്ചു. വൈകാതെ തോമസിനെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അണലി ഇനത്തിൽപ്പെട്ട പാമ്പാണ് തോമസിനെ കടിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post