Trending

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ താമരശ്ശേരിയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.





താമരശ്ശേരി:രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ താമരശ്ശേരി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.

ബി ജെ പി സർക്കാർ ജനാധിപത്യമൂല്യങ്ങൾ തകർക്കുന്നു എന്നാരോപിച്ചായിരുന്നു മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രതിഷേധ മാർച്ച്.

രാജ്യത്തെ കൊള്ളയടിക്കുന്നവർക്കെതിരെ ശബ്ദം ഉയർത്തുന്ന രാഹുൽ ഗാന്ധിക്ക് പൊതു സമൂഹത്തിന്റെ ഐക്യദാർഢ്യം ഉറപ്പിക്കാൻ പ്രതിഷേധങ്ങൾക്കൊണ്ട് സാധിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് നവാസ് ഈർപ്പോണ പറഞ്ഞു.

യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കാവ്യ വി ആർ അധ്യക്ഷത വഹിച്ചു. എം പി സി ജംഷിദ്, വികെ എ കബീർ രാജേഷ് കൊരങ്ങാട്, റിഷം ചുങ്കം, അഭിനന്ദ് താമരശ്ശേരി, അഷ്‌കർ അറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post