Trending

വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു





വളാഞ്ചേരി: ദേശീയപാത 66ൽ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവിൽ ലോറി അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. നിയന്ത്രണം വിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നു പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

കെ.എൽ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തിൽ പെട്ടത്. വളാഞ്ചേരി പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. അഗ്നിശമന സേനയും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post