Trending

റിട്ട. നഴ്സ് പൊള്ളലേറ്റ് മരിച്ചു

 
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന   കരവാളൂർ സ്വദേശിനി മെൽക്കി കുഞ്ഞുമോൻ (58)  പൊള്ളലേറ്റ് മരിച്ചു.  

പുനലൂർ കരവാളൂർ തുമ്പശ്ശേരി പാടം ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ മിൽക്കി കുഞ്ഞുമോനെയാണ് വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 


 മകനും മകളും രാവിലെ പ്രാർഥനയ്ക്കായി പളളിയിൽ പോയ സമയത്ത് മിൽക്കി സ്വയം തീ കൊളുത്തി മരിച്ചെന്നാണ് നിഗമനം.

 കഴിഞ്ഞ 3 വർഷമായി  പക്ഷാഘാതത്തെ തുടർന്ന് ശരീരം ഭാഗീകമായി തളർന്ന് കിടപ്പായിരുന്നു.
വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ കട്ടിലിൽ ആയിരുന്നു മൃതദേഹം കിടന്നത്.


വീട്ടിൽ നിന്ന് പുക ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് സ്ഥലത്ത് ആദ്യം എത്തിയത്. ജനാലയും കതകും പൊളിച്ച് അകത്ത് കടന്നവർ മിൽക്കിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടത്.
മൃതദേഹം  പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലീസ്, ഫോറൻസിക് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഭർത്താവ്: പരേതനായ കുഞ്ഞുമോൻ
മക്കൾ: ഷിൻ്റു, ശ്രീഷ
മരുമകൾ: ഷിനി


Post a Comment

Previous Post Next Post