താമരശ്ശേരി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പാർലമെൻറ് ധർണ്ണയോടനുബന്ധിച്ച്, PFRDA നിയമം പിൻവലിക്കുക, NPS പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സംസ്ഥാന സർവീലേയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സംസ്ഥാന ജീവനക്കാരായ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ: എംപ്ലോയീസ് & വർക്കേഴ്സ്, ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് & ഓർഗനൈസേഷൻ സംഘടിപ്പിച്ച പ്രകടനം താമരശ്ശേരി പോസ്റ്റ് ഓഫീസിൽ വെച്ച് നടന്നു.
KGNA ജില്ലാ കമ്മറ്റി അംഗം ഷീജ.പി.ജോയ് യുടെ അധ്യക്ഷതയിൽ നടന്ന പ്രകടനം KSTAസംസ്ഥാന കമ്മറ്റി അംഗവും FടETOജില്ലാ പ്രസിഡണ്ടുമായ സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.
NGO യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.ലിനീഷ്, KSTA ജില്ലാ പ്രസിഡണ്ട് സന്തോഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ച പ്രസ്തുത പരിപാടിയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി.രാജൻ സ്വാഗതവും എൻ.ജി.ഒ.യൂണിയൻ ഏരിയാ പ്രസിഡണ്ട് ജോസ് കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി. .