Trending

താമരശ്ശേരി കോടതികളിൽ ന്യായാധിപരെ ഉടൻ നിയമിക്കണം.




താമരശ്ശേരി : താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്, ഗ്രാമന്യായാലയ കോടതി എന്നിവിടങ്ങളിൽ ന്യായാധിപരെ നിയമിക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് താമരശ്ശേരി യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

ഒരു വർഷത്തോളമായി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യിലും രണ്ട് വർഷത്തിലധികമായി ഗ്രാമന്യായാലയ കോടതിയിലും ന്യായാധിപർ ഇല്ലാത്തതിനാൽ കേസുകൾ കെട്ടിക്കിടക്കുകയാണ്. ആയത് മൂലം കക്ഷി കൾക്കും മറ്റും വളരെയേറെ കഷ്ടനഷ്ടങ്ങൾക്കിടയാക്കുകയാണെന്നും സമ്മേ ളനം അഭിപ്രായപ്പെട്ടു.

സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എം തോമസ് അധ്യക്ഷം വഹിച്ചു. ഭാരവാഹികളായി, അഡ്വ.കെ.പി.ഫിലിപ്പ് പ്രസിഡണ്ട്, അഡ്വ.അൻവർ സാദിഖ് മുക്കം സെക്രട്ടറി, അഡ്വ.എം.മുഹമ്മദ് ഫിർദൗസ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post