Trending

ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി പീഡനം; പ്രതി പിടിയിൽ





ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ. നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസിലാണ് ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിലായത്. 


കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാം എന്ന് വാഗ്ദാനം നൽകി മൂന്നു വര്‍ഷം മുമ്പ് പേരാമ്പ്ര സ്വദേശിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി .

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post