Trending

നിർമ്മാണ അനുമതി നൽകിയ വീടിന് പഞ്ചായത്ത് നമ്പർ നൽകുന്നില്ലയെന്ന് പരാതി






താമരശ്ശേരി: നിർമ്മാണ അനുമതി നൽകിയ വീടിന് പഞ്ചായത്ത് നമ്പർ നൽകുന്നില്ലയെന്ന് പരാതി, കൃഷി ഓഫീസർ ഉൾപ്പെട്ട പഞ്ചായത്ത് സമിതി പരിശോധന നടത്തിയതിന് ശേഷം നിർമ്മാണ അനുമതി നൽകിയ വീടിനാണ് നമ്പർ നിഷേധിച്ചത്.

  തെറ്റായ ഡാറ്റാബാങ്ക് പട്ടികയാണ്  അനുമതി നിഷേധിക്കാൻ കാരണം. എന്നാൽ ഇതേ സർവ്വേ നമ്പറിൽ മുൻ സെക്രട്ടറി അദ്ദേഹത്തിന് വേണ്ടപ്പെട്ടവർക്ക് നമ്പർ നൽകിയതിൻ്റെ തെളിവ് തൻ്റെ കൈവശമുണ്ടെന്ന് വീട്ടുടമ.

 താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ അണ്ടോണ പുലിക്കുന്നുമ്മൽ റാമിസാണ് പഞ്ചായത്ത് അധികൃതർക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.

റാമിസിന് സ്വന്തമായി ഒൻപത് സെൻറ് സ്ഥലമാണ് ഉള്ളത്, ഇവിടെ വീടുവെക്കുന്നതിനായി 2014 ഓഗസ്റ്റ് 19 ന് B4 9545/14 നമ്പർ പ്രകാരം പഞ്ചായത്ത് നിർമ്മാണ അനുമതി നൽകിയിരുന്നു. 2017ൽ പണി പൂർത്തീകരിച്ച് നമ്പറിനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് മുൻ സെക്രട്ടറി തടസ്സവാദം ഉന്നയിച്ചത്. രേഖ പ്രകാരം ഭൂമി ഡാറ്റാ ബാങ്കിലാണ് എന്നായിരുന്നു മറുപടി.

എന്നാൽ ഇതേ സർവ്വേ നമ്പറിലെ തന്നെ ഈ ഭൂമിയോട് ചേർന്ന സ്ഥലത്ത് രണ്ടു പേർക്ക് മുൻ സെക്രട്ടറി കെട്ടിടത്തിന് നമ്പർ നൽകിയതായും റമീസ് ആരോപിച്ചു.


പഞ്ചായത്ത് തടസ്സവാദം ഉന്നയിച്ചതിനെ തുടർന്ന്  റമീസിൻ്റെ അപേക്ഷ പ്രകാരം
തെറ്റായി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയ  രാരോത്ത് വില്ലേജിലെ  അണ്ടോണ ദേശം റീ.സ. നമ്പർ 5 (5/42) ൽപ്പെട്ട 3.6423 ആർസ് ഭൂമി താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി സബ് കളക്ടർ  ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഇതിൻ്റെ മറ്റു നടപടി ക്രമങ്ങൾ കൂടി പൂർത്തിയാക്കി രേഖകൾ ഹാജരാക്കിയാൽ മാത്രമേ നമ്പർ നൽകാൻ സാധിക്കുകയുള്ളൂ എന്നാണ് നിലവിലെ പഞ്ചായത്ത് സിക്രട്ടറി വ്യക്തമാക്കിയത്.

സാധാരണ ഭൂമി സംബന്ധമായ പ്രശ്നമുണ്ടെങ്കിൽ നിർമ്മാണ അനുമതി നൽകാറില്ല.

എന്നാൽ ഒരേ സർവ്വേ നമ്പറിലെ മറ്റു രണ്ടു പേർക്ക് കെട്ടിട നമ്പർ നൽകുകയും തനിക്ക് മാത്രം നൽകാതിരിക്കുകയും ചെയ്ത വിവേചനത്തിനെതിരെ മുൻ സെക്രട്ടറിക്കും, പഞ്ചായത്ത് അധികൃതർക്കുമെതിരെ മന്ത്രിക്കും, ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായി റാമിസ് പറഞ്ഞു. ഇതോടൊപ്പം  നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




 

Post a Comment

Previous Post Next Post